പൊലീസ് സമ്മേളനത്തിനിടെ അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എ സി പി; ഫോണ്‍ നമ്പര്‍ ലഭിക്കാതെ വന്നതോടെ കടന്നു പിടിച്ചു - ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും- അന്വേഷണ ചുമത ഐജി മനോജ് എബ്രാഹാമിന്
ഡിവൈഎസ്‌പി വിനയകുമാരന്‍ നായരാണ് യുവതിയെ കടന്നു പിടിച്ചത്
വിദേശ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ യുവതിക്ക് നേര്‍ക്ക് നേരെ അസി. കമ്മീഷണര്‍ പദവിയുളള ഉദ്യോഗസ്ഥന്റെ പീഡനശ്രമം. ഹൈടെക് സെല്‍ ഡിവൈഎസ്‌പി വിനയകുമാരന്‍ നായരാണ് സെമിനാറിന്റെ അവസാന ദിവസം യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
വിനയകുമാരന്‍ നായര്‍ അവതാരകയായ പെണ്‍കുട്ടിയോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടുവെങ്കിലും ലഭിക്കാതെ വന്നതോടെ വേദിയുടെ ഇടനാഴിയില്‍ വെച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിച്ചു.
എസ്പി പ്രകാശ് ഡിവൈഎസ്പി വിനയകുമാരനെ ചോദ്യം ചെയ്തശേഷം സമ്മേളനഹാളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. പിന്നാലെ ഡിജിപിയെയും വിഷയം അറിയിച്ചു.അവതാരകയുടെ പരാതി എത്തും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോടു നിര്‍ദേശിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സ്‌ത്രീകളുടെ പരാതികള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്‌ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്. പരിപാടിയുടെ ചുമതല ഇല്ലാറ്റിരുന്ന വിനയകുമാരന്‍ മനപ്പൂര്‍വം ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സമ്മേളന ഹാളിലുണ്ടായിരുന്ന വിദേശ പ്രതിനിധികള്‍ പീഡനശ്രമമറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടിലാണ് ഐജി മനോജ് എബ്രാഹാം.