കുമ്പസാര രഹസ്യം ചോർത്തിയത് പത്ത് വർഷം മുമ്പാണെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കുമ്പസാര രഹസ്യം ചോർത്തിയത് പത്ത് വർഷം മുമ്പാണെന്ന് വെളിപ്പെടുത്തൽ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (09:21 IST)
പീഡനത്തിന് ഇരയായ യുവതി ഓർത്തോഡോക്സ് സഭയിലെ അഞ്ചു വൈദികർക്കെതിരേ സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതിനൽകി. കുമ്പസാര രഹസ്യം ചോർത്തിയത് 10 വർഷം മുമ്പാണെന്ന് വെളിപ്പെടുത്തിയായിരുന്നു സത്യപ്രസ്‌താവന.
 
മൂത്ത മകന്റെ മാമോദീസ ചടങ്ങിന് മുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് വൈദികൻ ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു കുമ്പസാരം കേട്ടത്. പിന്നീട് ഇയാൾ വഴി ഇത് മറ്റ് വൈദികർ അറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു.
 
വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റ് നാല് പേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും യുവതി പറയുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്കു നൽകിയ പരാതിയൊടൊപ്പമാണ് സത്യപ്രസ്താവനയും നൽകിയത്. ഇതിനെത്തുടർന്നാണ് ആരോപണ വിധേയരായ വൈദികരെ ഇടവക ചുമതലകളിൽ നിന്ന് മാറ്റിയതും അന്വേഷണം പ്രഖ്യാപിച്ചതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ളകേസ്: എം പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

ദീപക് ആത്മഹത്യാക്കേസ്: വീഡിയോ എഡിറ്റ് ചെയ്തതായി പോലീസ് സ്ഥിരീകരണം, ഷിംജിത ഒളിവിൽ

തൃശൂരില്‍ സുനില്‍ കുമാര്‍, മണലൂരില്‍ രവീന്ദ്രനാഥ് മാഷ്; യുഡിഎഫില്‍ തീരുമാനമായില്ല

പത്തോളം ഇരകൾ, രാഹുൽ സാഡിസ്റ്റ്, ഇരകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും, സത്യവാങ്മൂലവുമായി പരാതിക്കാരി

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചു

അടുത്ത ലേഖനം
Show comments