Publish Date: Sun, 01 Jul 2018 (18:33 IST)
Updated Date: Sun, 01 Jul 2018 (18:39 IST)
കന്യാസ്ത്രീയുടെ പീഡന അരോപണത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുമെന്ന് കുറവിലങ്ങാട് ഡി വൈ എസ് പി സുഭാഷ് പറഞ്ഞു. ഭിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ബിഷപ്പിനെതിരെയുള്ള പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ പീഡനത്തിനിരയായ കന്യാസ്ത്രീ പറഞ്ഞു. അഞ്ച് മണിക്കൂർ സമയമെടുത്താണ് പൊലീസ് കന്യാസ്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
പീടനത്തിനിരയായതായി കന്യാസ്ത്രീ സഭാനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്ന് മൊഴിയിൽ വ്യക്തമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു.