ബാലികയെ പീഡിപ്പിച്ച 66 കാരന് ഏഴു വര്‍ഷം കഠിനതടവ്

Webdunia
ശനി, 18 ഫെബ്രുവരി 2023 (21:18 IST)
തിരുവനന്തപുരം: ഒമ്പതുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 66 കാരന് കോടതി ഏഴു വര്‍ഷത്തെ കഠിനതടവിനും 25000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം കേരളആദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്.
 
പിഴ തുക ഇരയായ കുട്ടിക്ക് നല്‍കണം. 2014 ജനുവരി രണ്ടാം തീയതി വെളുപ്പിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മുത്തശ്ശനും മുത്താസിക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ മുത്തശ്ശന് നെഞ്ചുവേദനയെ തുടര്‍ന്ന് അയല്‍ക്കാരനായ പ്രതിയുടെ വീട്ടില്‍ കുട്ടിയെ നിര്‍ത്തിയിട്ടായിരുന്നു ഇവര്‍ ആശുപത്രിയില്‍ പോയത്. കൂടെപ്പോയ പ്രതി പിന്നീട് മടങ്ങിവന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ആ സമയം കുട്ടി മൂന്നാം ക്ലാസില്‍ ആയിരുന്നു. ഭയന്ന് പോയ കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
 
എന്നാല്‍ പിന്നീട് കുട്ടി പീഡനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടതോടെയാണ് കാര്യം മനസിലാക്കിയത്. കുട്ടിയുടെ മനോനില തകരാറിലായിരുന്നു. പിന്നീട് കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലാവുകയും തുടര്‍ന്ന് അധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും. മണ്ണന്തല സി.ഐ ആയിരുന്ന ജി.പി.സജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments