Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ് പ്രതിയായ 29 കാരനു 20 വര്‍ഷം കഠിന തടവ്

പ്രതി പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം

Rape Case arrest Court

രേണുക വേണു

, ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (15:21 IST)
പീഡനക്കേസ് പ്രതിയായ 29 കാരന് കോടതി 20 വര്‍ഷം തടവും, 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്.
 
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് മാണിക്കംവിള വീട്ടില്‍ മുഹമ്മദ് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ആഷിക്കിനെ (29) ആണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി 1 (സ്‌പെഷ്യല്‍ പോക്‌സോ കോടതി ) കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചത്.
 
പ്രതി പിഴ തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. സൗത്ത് പേലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്സ്.അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനു എസ്സ് നായര്‍, അശോകന്‍ ബി.കെ, സുരേഷ് കുമാര്‍ സി.എസ്സ്, സീനിയര്‍ സി.പി.ഒമാരായ ലേഖ പി, രശ്മി ജി. എന്നിവരാണ് കേസ്സിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാചകവാതക വില വര്‍ധിപ്പിച്ചു