ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കശ്മീരിലെത്തിച്ച് പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ - സംഭവം ആലപ്പുഴയില്‍
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കശ്മീരിലെത്തിച്ച് പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ - സംഭവം ആലപ്പുഴയില്‍
Publish Date: Mon, 12 Jun 2017 (19:24 IST)
Updated Date: Mon, 12 Jun 2017 (19:26 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് പൊലീസിന്റെ പിടിയിലായത്.
മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗമായ യുവതിയുമായി ഷാജി അടുപ്പത്തിലാകുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി ഷാജി യുവതിയെ ജമ്മു കശ്മിരില്‍ കൊണ്ടു പോകുകയും പലയിടങ്ങളിലായി താമസിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
ഇതിനു ശേഷം യുവതിയുമായി അകലം പാലിച്ച ഷാജി വിവാഹ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്.