Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനൊപ്പം പോയ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടുകാർ പീഡിപ്പിച്ചു; നാലു പേർ അറസ്റ്റിൽ, കാമുകൻ ഒളിവിൽ

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

പീഡനം
ചെറുതോണി , തിങ്കള്‍, 27 മാര്‍ച്ച് 2017 (14:51 IST)
പ്ലസ് ടു  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച നാലംഗ സംഘത്തിലെ 3 യുവാക്കളെ പോലീസ് അറസ്റ് ചെയ്തു. ചെറുതോണി പേപ്പാറ മംഗളം കവല തോട്ടത്തിൽ സുധീഷ് (29), വാഴത്തോപ്പ് ചെറുപറമ്പിൽ ജിന്റോ ജയിൻസ് (25) എന്ന ജെ.സി.ബി ഓപ്പറേറ്റർ, നെല്ലിപ്പുഴ കവല ആണിച്ചുവട്ടിൽ മനോജ് (23) എന്നിവരാണ് പോലീസ് വലയിലായത്.
 
കഴിജ്ഞ വ്യാഴാഴ്ച സ്‌കൂളിൽ പോയിട്ട് മടങ്ങിയെത്താതിരുന്ന വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അടഞ്ഞുകിടന്ന ഒരു വീട്ടിൽ നിന്ന് സഹപാഠിയായ കാമുകനൊപ്പം പോയ  പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാൽ കാമുകൻ ഇപ്പോൾ ഒളിവിലാണ്.
 
സ്നേഹം നടിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കാമുകനും കൂട്ടരും പീഡിപ്പിക്കുകയായിരുന്നു. കാമുകന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം