Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയോധികയെ അമ്പലത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു; ഇരുപതുകാരനായ ശാന്തിക്കാരന്‍ അറസ്‌റ്റില്‍

വയോധികയെ അമ്പലത്തില്‍ വെച്ച് പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്‌റ്റില്‍

വയോധികയെ അമ്പലത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു; ഇരുപതുകാരനായ ശാന്തിക്കാരന്‍ അറസ്‌റ്റില്‍
ചെ​റു​തോ​ണി , തിങ്കള്‍, 6 മാര്‍ച്ച് 2017 (18:31 IST)
അമ്പലത്തിനുള്ളില്‍ വെച്ച് വയോധികയായ ജീ​വ​ന​ക്കാ​രി​യെ ശാ​ന്തി​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു. സംഭവത്തില്‍ കോട്ടയം ജില്ലയിലെ മു​ണ്ട​ക്ക​യത്തിന് സമീപം മ​ടു​ക്ക സ്വ​ദേ​ശി വൈ​ശാ​ഖ് (20) നെ​യാ​ണ് ഇ​ടു​ക്കി പൊ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. പ്രതിയെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

ക​ഴി​ഞ്ഞ മാ​സം പതിമൂന്നാം തിയതി വൈകിട്ടാണ് സംഭവം. ഒരു ദിവസത്തേക്ക് പകരക്കാരനായി അമ്പലത്തിലെത്തിയ വൈശാഖ് അമ്പലത്തിനുള്ളില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വയോധികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാല്‍ ന​ഷ്ടം നി​ങ്ങ​ൾ​ക്കാ​ണെന്നും പറഞ്ഞ് ഭയപ്പെടുത്തി. ഇതോടെയാണ് ഇവര്‍ വിവരം പുറത്തുപറയാതിരുന്നത്.

പീഡനത്തിന് ശേഷം മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു വൃ​ദ്ധ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ലെത്തി. ​ഇ​വി​ടെ
ന​ൽ​കി​യ കൗ​ണ്‍​സലിം​ഗാ​ണ് സം​ഭ​വം പു​റ​ത്ത​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. തുടര്‍ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൃ​ദ്ധ പ​രാ​തി ന​ൽ​കുകയും പൊലീസ് വൈശാഖിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ​

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചക്കഞ്ഞിക്ക് ആധാര്‍: പിണറായി കാണിക്കുന്ന ഈ എതിര്‍പ്പ് മാഫിയകളെ സംരക്ഷിക്കാനെന്ന് വി. മുരളിധരന് v