Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

അർധരാത്രി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Harassment
, വെള്ളി, 15 ജൂലൈ 2022 (18:06 IST)
കോഴിക്കോട്: അർദ്ധരാത്രി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീൻ എന്ന ഇരുപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്.
 
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ താമസസ്ഥല മനസിലാക്കിയ യുവാവ് അർദ്ധരാത്രി വീട്ടിൽ കയറിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് മാവൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
 
ഇതിനൊപ്പം സുഹൃത്തിന്റെ ചികിത്സയ്ക്ക് ആണെന്ന വ്യാജേന കുട്ടിയിൽ നിന്ന് പ്രതി പണവും കൈക്കലാക്കി. എന്നാൽ സമാനമായ രീതിയിൽ മറ്റു കുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ യുവതി കൊലപ്പെടുത്തി