Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസിയെ പെണ്‍കുട്ടിക്കു പീഡനം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പതിനഞ്ചുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷിജു കുമാര്‍ എന്ന ഉണ്ണി (37) യെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്‍റ് കോളനി നിവാസിയാണു പെണ്‍കുട്ടി.

ആദിവാസിയെ പെണ്‍കുട്ടിക്കു പീഡനം: ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കാട്ടാക്കട , ഞായര്‍, 3 ജൂലൈ 2016 (17:27 IST)
പതിനഞ്ചുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപിച്ച കേസിലെ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷിജു കുമാര്‍ എന്ന ഉണ്ണി (37) യെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്‍റ് കോളനി നിവാസിയാണു പെണ്‍കുട്ടി. 
 
പേപ്പാറ വന്യജീവി സങ്കേതത്തിലെ സെറ്റില്‍മെന്‍റില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ആര്യനാട് സി.ഐ മഞ്ജുലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ വനമേഖലയിലെ കൊമ്പിടി സെറ്റില്‍മെന്‍റ് കോളനി നിവാസിയാണു പ്രതിയായ ഷിജുകുമാര്‍. 
 
കുട്ടിയുടെ പിതാവിനും ബന്ധുവിനുമൊപ്പം കോട്ടൂര്‍ വഴി അണകാല്‍ സെറ്റില്‍മെന്‍റിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ പട്ടാണി പാറയ്ക്കടുത്തു വച്ച് ഓട്ടോ കയറില്ലെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിനെയും ബന്ധുവിനെയും ഓട്ടോയില്‍ നിന്ന് ഇറക്കി ഓട്ടോ തള്ളാന്‍ പറഞ്ഞു. ഇവര്‍ ഇറങ്ങിയ തക്കത്തില്‍ ഷിജു പെണ്‍കുട്ടിയേയും കൊണ്ട് ഓട്ടോയുമായി കടന്നുകളയുകയും വനത്തിലെ വിജനസ്ഥലത്തു വച്ച് പീഡിപ്പിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് മൂന്നരകിലോ സ്വര്‍ണ്ണം കവര്‍ന്നു