മക്കളുടെ ഒപ്പം കളിക്കാനെത്തിയ നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അയൽക്കാരൻ അറസ്റ്റിൽ
നഴ്സറി വിവ്യാർത്ഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
നാലര വയസുള്ള നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുപ്പത്തത്തൊമ്പതുകാരനെ പോലീസ് അറസ്റ് ചെയ്തു. മേൽവെട്ടൂർ മേലെ ചിറയിൽ മാടൻനടയ്ക്കടുത്ത് ബി.വി.ഭവനിൽ സജീവ് എന്ന കെട്ടിടനിർമ്മാണ തൊഴിലാളിയാണ് പോലീസ് വലയിലായത്.
പ്രതിക്ക് പീഡനത്തിനിരയായ കുട്ടിയുടെ സമപ്രായത്തിലുള്ള 2 കുട്ടികളുണ്ട്. ഈ കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ സമയത്താണ് ഇയാൾ നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ കുറച്ച് നാളുകളായി പീഡിപ്പിച്ച് വന്നിരുന്നത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ഇവർ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി പോലീസിൽ പരാതിപ്പെട്ടു. ഒളിവിലായ പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തതായി വർക്കല എസ.ഐ കെ.ആർ.ബിജു അറിയിച്ചു.