Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും

കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 നവം‌ബര്‍ 2022 (09:42 IST)
കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാര്‍ഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേര്‍ത്തലയില്‍ വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി