Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍ നിന്ന് പിഴ ഈടാക്കിയത് 2.78 കോടിയിലേറെ രൂപ

ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍ നിന്ന് പിഴ ഈടാക്കിയത് 2.78 കോടിയിലേറെ രൂപ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (08:25 IST)
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്നതിനുള്ള 'ഓപ്പറേഷന്‍ യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും അടിയന്തിര പരിഹാരം കാണുന്നതിനുമായി നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതികള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
 
ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനര്‍ഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരങ്ങള്‍ വിളിച്ചറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്നുപേരെ കാണാതായി; ഒരാള്‍ മരണപ്പെട്ടു