Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

റേഷൻകാർഡ് മസ്റ്ററിങ്  വീണ്ടും തുടങ്ങുന്നു

എ കെ ജെ അയ്യർ

, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (16:04 IST)
തിരുവനന്തപുരം : റേഷൻ കടകൾ വഴിയുള റേഷൻകാർഡ് മസ്റ്ററിംഗ്  ബുധനാഴ്ച തുടങ്ങും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മന്ത്രി ജി.ആർ.അനിൽ അറിയിച്ചതാണിക്കാര്യം. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക.
 
 തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ആദ്യ ഘട്ട മസ്റ്ററിങ് സെപ്റ്റംബർ 18 മുതൽ 24 വരെയാണ് നടക്കുക. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ഏഴ് ജില്ലകളിൽ മസ്റ്ററിംഗ് നടക്കും. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് ഈ ജില്ലകളിൽ മസ്റ്ററിങ് നടത്തുക. 
 
ഇതിനൊപ്പം പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് എന്നീ ആറ് വടക്കൻ ജില്ലകളിൽ ഒക്ടോബർ 3 മുതൽ 8 വരെയുമാണ് മസ്റ്ററിങ് നടത്തുക.
 
ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിൽ റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുമെന്നാണ് മന്ത്രി ജി ആർ അനിൽ പറയുന്നത്.കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം ഒക്ടോബർ 31 നകം മസ്റ്ററിങ് പൂർത്തിയാക്കണം. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ പോസിൽ വിരൽ പതിക്കണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു