Publish Date: Thu, 13 Jun 2024 (18:40 IST)
Updated Date: Thu, 13 Jun 2024 (18:30 IST)
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കെയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ കയറില്‍ സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍ കാര്‍ഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ വഴിയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ -പോസ് മെഷിനുകള്‍ മുഖേന റേഷന്‍ കടകളിലും ഇത് ചെയ്യാവുന്നതാണ്.