Webdunia - Bharat's app for daily news and videos

Install App

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

രണ്ടു മുതല്‍ മൂന്ന് ലക്ഷം വരെ ആരാധകര്‍ ബുധനാഴ്ച ബെംഗളൂരു നഗരത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുമായി തടിച്ചുകൂടിയതായാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം

രേണുക വേണു
വ്യാഴം, 5 ജൂണ്‍ 2025 (09:53 IST)
RCB Victory parade Stampede - Death toll

RCB Victory Parade Stampede: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കാനെത്തിയവര്‍ ഇത്ര വലിയൊരു ദുരന്തത്തിലേക്കാണ് തങ്ങള്‍ തിക്കിതിരക്കി പോകുന്നതെന്ന് കരുതിക്കാണില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബെംഗളൂരു ദുരന്തത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് അനുമതി നിഷേധിച്ചിട്ടും വിജയാഘോഷ പരിപാടി ബുധനാഴ്ച തന്നെ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചത് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ്. 
 
വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം മറ്റൊരു ദിവസം വിക്ടറി പരേഡ് നടത്താമെന്നായിരുന്നു പൊലീസ് നിര്‍ദ്ദേശം. എന്നാല്‍ വിദേശ താരങ്ങള്‍ക്കു നാട്ടിലേക്കു തിരിച്ചുപോകേണ്ടതിനാല്‍ ബുധനാഴ്ച തന്നെ വിജയാഘോഷം വേണമെന്ന നിലപാടിലായിരുന്നു ആര്‍സിബി മാനേജ്‌മെന്റും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും. വിക്ടറി പരേഡ് വൈകിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരും തീരുമാനിച്ചു. 
 
രണ്ടു മുതല്‍ മൂന്ന് ലക്ഷം വരെ ആരാധകര്‍ ബുധനാഴ്ച ബെംഗളൂരു നഗരത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുമായി തടിച്ചുകൂടിയതായാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ ആസൂത്രണമില്ലായ്മയാണ് അപകടത്തിലേക്കു വഴിതുറന്നത്. വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡിനു അവസാന നിമിഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 5,000 പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
 
മരിച്ചവരുടെ പട്ടിക 
 
1. ഭൂമിക (20 വയസ്) 
2. സഹാന (19 വയസ്) 
3. പൂര്‍ണഛന്ധ് (32 വയസ്) 
4. ചിന്മയി (19 വയസ്) 
5. ദിവ്യാന്‍ഷി (13 വയസ്) 
6. ശ്രാവണ്‍ (20 വയസ്) 
7. ദേവി (29 വയസ്) 
8. ശിവലിംഗ (17 വയസ്) 
9. മനോജ് (33 വയസ്) 
10. അക്ഷത 
11. തിരിച്ചറിയപ്പെടാത്ത 20 വയസുകാരന്‍ 
 
അമ്പതോളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. പരേഡില്‍ പങ്കെടുക്കാന്‍ പോയവരില്‍ ചിലര്‍ വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

അടുത്ത ലേഖനം
Show comments