Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

Nilambur Byelection 2025: ലീഗ് വോട്ടുകളിലാണ് കോണ്‍ഗ്രസിനു സംശയം

Nilambur Byelection 2025, PV Anvar, PV Anvar Issue, Nilambur and PV Anvar

രേണുക വേണു

, വ്യാഴം, 5 ജൂണ്‍ 2025 (08:21 IST)
Nilambur Byelection 2025 - Aryadan Shoukath, PV Anvar and M Swaraj

Nilambur Byelection 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ അടക്കം ആശങ്കപ്പെടുന്നത്.
 
ലീഗ് വോട്ടുകളിലാണ് കോണ്‍ഗ്രസിനു സംശയം. ആര്യാടന്‍ ഷൗക്കത്തിനോടു അതൃപ്തിയുള്ള വലിയൊരു വിഭാഗം അണികള്‍ ലീഗിലുണ്ട്. ഈ വോട്ടുകള്‍ പി.വി.അന്‍വറിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അന്‍വര്‍ പിടിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വോട്ടുകളും യുഡിഎഫിന്റേതാകും. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനു ഗുണം ചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. 
 
മുസ്ലിം ലീഗിനെ പലപ്പോഴും കടന്നാക്രമിച്ചിട്ടുള്ള നേതാവാണ് ഷൗക്കത്ത്. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാര്‍ ഷൗക്കത്തിനോടു താല്‍പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് 2016 ല്‍ യുഡിഎഫ് വലിയ മാര്‍ജിനില്‍ തോറ്റത്. 2021 ല്‍ ഷൗക്കത്ത് മാറി വി.വി.പ്രകാശ് വന്നപ്പോള്‍ തോല്‍വിയുടെ ആഘാതം കുറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ വി.വി.പ്രകാശിനു സാധിച്ചു. സമാന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് കരുതുന്നു. 
 
ആര്യാടന്‍ കുടുംബത്തോടു നിലമ്പൂരിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കു അടക്കം കടുത്ത വിയോജിപ്പുണ്ട്. ലീഗ് അണികള്‍ക്കിടയിലും ഈ അതൃപ്തി രൂക്ഷമാണ്. പാണക്കാട് കുടുംബം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നു വിട്ടുനിന്നത് വലിയ വിവാദമായിരുന്നു. ലീഗ് സംസ്ഥാന നേതാക്കളെ കളത്തിലിറക്കി പരമാവധി മുസ്ലിം വോട്ടുകള്‍ യുഡിഎഫില്‍ എത്തിക്കാനുള്ള തീവ്രശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു