Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം എന്ത്? നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ യുവതി മാത്രം? പിതാവാരാണെന്ന ചോദ്യത്തിന് യുവതിയുടെ ഉത്തരം പൂർണ്ണ മൗനം!

കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം എന്ത്? നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ യുവതി മാത്രം? പിതാവാരാണെന്ന ചോദ്യത്തിന് യുവതിയുടെ ഉത്തരം പൂർണ്ണ മൗനം!

കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം എന്ത്? നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ യുവതി മാത്രം? പിതാവാരാണെന്ന ചോദ്യത്തിന് യുവതിയുടെ ഉത്തരം പൂർണ്ണ മൗനം!
ബാലുശ്ശേരി , തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:02 IST)
പ്രസവിച്ച് ഏതാനും മിനിറ്റുകൾക്കകം നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അമ്മ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് പാറമുക്ക് സ്വദേശിനി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
 
രാത്രി രണ്ട് മണിയോടെയായിരുന്നു നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് മൂന്നുമണിയോടെ പൊലീസ് റിൻഷയുടെ വീട്ടിലെത്തി. തളം കെട്ടിയ രക്തത്തിന് നടുവിൽ അവശയായി കിടക്കുന്ന റിൻഷയെ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റിൻഷയുടെ സമീപത്ത് പ്ലാസ്‌റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയിരുന്നെങ്കിലും രക്‌തം വാർന്ന് കുഞ്ഞ് മരിച്ചിരുന്നു.
 
ഉടൻ തന്നെ അവശയായ റിൻഷയെ മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. രാവിലെയാണു നവജാത ശിശുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതും റിൻഷ കൊലപാതകകുറ്റം ഏറ്റുപറഞ്ഞിരുന്നു.
 
റിൻഷ ഗർഭിണിയാണെന്ന് സംശയം റിൻഷയുടെ അമ്മയോട് നാട്ടുകാർ ചോദിച്ചിരുന്നു. എന്നാൽ നാട്ടുകാരോട് ഇവർ കലഹിക്കുകയും അവരുടെ പേരെഴുതുവെച്ച് ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഇതോടെ നാട്ടുകാർ അതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
 
കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ഭദ്രത തനിക്കില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നായിരുന്നു റിൻഷ മൊഴി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്റെ പിതാവാരാണെന്ന ചോദ്യത്തിന് തീർത്തും മൗനമായിരുന്നു മറുപടി. ഗർഭിണിയാണെന്നുള്ള സത്യം പലവിധേനയും നാട്ടുകാരിൽ നിന്ന് മറച്ചുവയ്‌ക്കാനും ഈ യുവതി ശ്രമിച്ചിരുന്നു. കൃത്യത്തിൽ തനിക്ക് മാത്രമേ പങ്കുള്ളൂ എന്നും യുവതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടെ അക്കൌണ്ടിലെത്തിയ ആ കോടികൾ നമിത പ്രമോദിനെ കുടുക്കി ?!