Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിലോയ്ക്ക് 250 കടന്ന് വെളുത്തുള്ളി, സർവകാല റെക്കോർഡ് വില

കിലോയ്ക്ക് 250 കടന്ന് വെളുത്തുള്ളി, സർവകാല റെക്കോർഡ് വില

അഭിറാം മനോഹർ

, ഞായര്‍, 7 ജനുവരി 2024 (12:32 IST)
സംസ്ഥാനത്ത് വെളുത്തുള്ളിക്ക് സര്‍വകാല റെക്കോര്‍ഡ് വില. കിലോയ്ക്ക് 260 മുതല്‍ 300 വരെയാണ് വില. ഹോള്‍സെയില്‍ വില 230 മുതല്‍ 260 വരെയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതുമാണ് വില വര്‍ധനവിന് കാരണമായിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
 
മഹാരാഷ്ട്രയില്‍ നിന്നാണ് സംസ്ഥാനത്ത് വെളുത്തുള്ളി കൂടുതലും എത്തുന്നത്. കാലാവസ്ഥയിലെ മാറ്റം കാരണം മഹാരാഷ്ട്രയില്‍ വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഏകദേശം ഒരുമാസക്കാലമായി വെളുത്തുള്ളി വിലയില്‍ വര്‍ധനവുണ്ട്. കിലോയ്ക്ക് 130 എന്ന നിലയില്‍ നിന്നാണ് 260 എന്ന നിലയിലേയ്ക്ക് വെളുത്തുള്ളി വില ഉയര്‍ന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബ വഴക്ക്: റിട്ട. എസ്.ഐ തൂങ്ങി മരിച്ചു