Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ആറ് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട്, നെയ്യാർ ഡാമിന്റെ ഷട്ടറുകൽ തുറന്നു

സംസ്ഥാനത്തെ ആറ് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട്, നെയ്യാർ ഡാമിന്റെ ഷട്ടറുകൽ തുറന്നു
, വ്യാഴം, 14 ജൂണ്‍ 2018 (16:49 IST)
മഴ കനത്ത നാശം വിതക്കുന്ന സാഹചര്യത്തിൽ  സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടൽക്കൻ ജില്ലകളിൽ കനത്ത നാശം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. 
 
നിലവിൽ വടക്കൻ ജില്ലകളിലെ പല പ്രദേശങ്ങളും റോഡുകൾ ഇടിഞ്ഞു ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉരുൾ പൊട്ടൽ ഉണ്ടായ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്ത നിവാരണത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തും എന്ന് റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരൻ വ്യക്തമാക്കിയിരുന്നു. 
 
അതേസമയം ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നദി തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണനെന്ന് ജില്ലാ കളക്ടർ മുന്നറിയുപ്പ് നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന് ശ്വാസം‌മുട്ടൽ വരാതിരിക്കാനാണ് ‘ലാലിസമാക്കിയത്’ ! - ഷോയുടെ അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു