എറണാകുളത്ത് റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത
വെള്ളിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത
Publish Date: Mon, 03 Jul 2023 (13:31 IST)
Updated Date: Mon, 03 Jul 2023 (13:33 IST)
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതചുഴി, കേരള- മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യുനമര്‍ദ്ദ പാത്തി, ആഗോള മഴപ്പാത്തി ( MJO) എന്നിവയുടെ സ്വാധീനത്തില്‍ അറബികടലില്‍ കേരള തീരത്ത് കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചതിനാലാണ് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുന്നത്.
വെള്ളിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. ഈ കാലയളവില്‍ ചിലയിടങ്ങളില്‍ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യത. ഇന്നും നാളെയും പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം. തെക്കേ ഇന്ത്യക്ക് മുകളില്‍ കാലവര്‍ഷ മേഘങ്ങള്‍ സജീവമായിരിക്കുകയാണ്.