വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. ആഴ്ചയില്‍ ആറ് ദിവസവും ഇനി കടകള്‍ തുറക്കാം. കടകള്‍ കൂടുതല്‍ ദിവസം തുറക്കാമെന്ന് പൊലീസിന്റെ ശുപാര്‍ശയുണ്ട്. അതിനാല്‍ കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. ഞായറാഴ്ച ഒഴികെ ആറ് ദിവസവും ഇനി കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ശനിയാഴ്ചയും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യദിനത്തിലും അവിട്ടത്തിനും ലോക്ക്ഡൗണ്‍ ഇല്ല. ഇത്തവണ സ്വാതന്ത്ര്യദിനവും അവിട്ടവും ഞായറാഴ്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും. തദ്ദേശ സ്ഥാപങ്ങളില്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ഇനി രോഗികളുടെ എണ്ണം കണക്കിലെടുത്താകും നിയന്ത്രണങ്ങള്‍.