Webdunia - Bharat's app for daily news and videos

Install App

Remal Cyclone: ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; 'റിമാല്‍' ചുഴലിക്കാറ്റ് വരുന്നു

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്

രേണുക വേണു
വെള്ളി, 24 മെയ് 2024 (10:51 IST)
Remal Cyclone: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം (Well Marked Low Pressure Area) മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി (Depression) ശക്തി പ്രാപിച്ചു. മെയ് 25 ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് മെയ് 25 ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന് മെയ് 26 നു രാത്രിയോടെ ബംഗ്ലാദേശ് - സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ 'റിമാല്‍' (Remal Cyclone) എന്ന പേരാകും നല്‍കുക. ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് ഒമാന്‍ നല്‍കിയ പേരാണ് റിമാല്‍. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാകും ഇത്. 
 
വരും മണിക്കൂറുകളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മെയ് 24 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്. അതിനാല്‍ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് തുടരുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ തിര : വർക്കല ബീച്ചിൽ തമിഴ് യുവാവിന് ദാരുണാന്യം

അശ്ലീലദൃശ്യം മനപൂർവം അല്ലാതെ ഡൗൺലോഡ് ചെയ്തത് കുറ്റകരമല്ല

വിദേശ ദമ്പതിമാർ കൊച്ചിയിലെത്തിയത് 30 കോടിയുടെ ലഹരിമരുന്ന് വിഴുങ്ങി, പിടികൂടി ഡി ആർ ഐ

ഓൺലൈൻ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിക്ക് 7.55 കോടി നഷ്ടപ്പെട്ടു

അമിത നിരക്ക് : കൊല്ലം റയിൽവേ ക്യാന്റീന് 22000 പിഴ

അടുത്ത ലേഖനം
Show comments