Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണക്കടത്ത്: കരിപ്പൂരിൽ 4.2 കിലോ സ്വർണ്ണം പിടി കൂടി

സ്വർണ്ണക്കടത്ത്: കരിപ്പൂരിൽ 4.2 കിലോ സ്വർണ്ണം പിടി കൂടി

എ കെ ജെ അയ്യര്‍

, വ്യാഴം, 23 മെയ് 2024 (19:36 IST)
കോഴിക്കോട് :കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താത്തിൽ  വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത നിന്നു വന്നിറങ്ങിയ 6 യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയത് സ്വര്‍ണ്ണക്കടത്.
 
 സ്വർണ്ണം ഒളിച്ചു കടത്താൻ ശ്രമിച്ച നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചത്.
 
  ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. ഇതിനെ തുടർന്ന് പിന്നാലെയെത്തിയ  അബുദാബിയില്‍ നിന്നു വന്ന കുറ്റ്യാടി വേളം സ്വദേശിയായ യുവതിയില്‍ നിന്ന് കണ്ടെടുത്തത് 1.31 കിലോ ഗ്രാം സ്വര്‍ണ്ണമാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.
 
പിന്നീട് ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായി. അടവസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണ്ണക്കടത്ത് സംഘവുമായി പിടിയിലായവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajeev Chandrasekhar: കേരളത്തില്‍ പ്രളയമാണെന്നും ആളുകള്‍ മരിച്ചെന്നും രാജീവ് ചന്ദ്രശേഖര്‍; എയറില്‍ കയറ്റി മലയാളികള്‍ !