Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം , തിങ്കള്‍, 11 ഫെബ്രുവരി 2019 (13:12 IST)
ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച ഇടുക്കി എംഎൽഎ എസ് രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ“ - എന്നുമാണ് എംഎല്‍എ പരസ്യമായി രേണു രാജിനെക്കുറിച്ച് പറഞ്ഞത്. ഈ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

രേണു രാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ ഖേദം രേഖപ്പെടുത്തിയിരുന്നു. തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം.

അതേസമയം, സബ് കളക്‌ടർ പ്രവർത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണവും രേണുകയെക്കുറിച്ച് മോശം പരാമർശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെ എംഎൽഎ ഒറ്റപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ അംഗീകരിക്കാനാവാത്തത്, വാട്ട്സ്‌ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവാസാനിപ്പിച്ചേക്കും !