ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ശക്തമായ മുന്നറിയിപ്പ് നല്‍കി. കേന്ദ്രീകൃത ഡാറ്റാബേസ് ഉപയോഗിച്ച്, ബാങ്കുകള്‍ക്ക് മുമ്പ് സമര്‍പ്പിച്ച രേഖകള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നും, ആവര്‍ത്തിച്ചുള്ള പരിശോധനയുടെ ആവശ്യകത ഇല്ലാതാക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഊന്നിപ്പറഞ്ഞു.
എന്നാല്‍ മിക്ക ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി. കെവൈസി രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ഇടയ്ക്കിടെ ആവശ്യപ്പെടുന്നതിനെക്കുറിച്ച് നിരവധി ഉപഭോക്താക്കള്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
ആര്‍ബിഐ ഓംബുഡ്സ്മാന്‍ യോഗത്തില്‍, ഗവര്‍ണര്‍ മല്‍ഹോത്ര, ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യം അംഗീകരിക്കുകയും പ്രക്രിയ സുഗമമാക്കുന്നതിന് കാര്യക്ഷമമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തു.