Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ എല്ലാ കായിക മത്സരങ്ങളും ഒഴിവാക്കണം; നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

കായിക പരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്

രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ എല്ലാ കായിക മത്സരങ്ങളും ഒഴിവാക്കണം; നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

രേണുക വേണു

, വ്യാഴം, 2 മെയ് 2024 (08:07 IST)
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്നാണ് കായിക വകുപ്പ് അറിയിച്ചിരിക്കുന്നത്. 
 
കായിക പരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കായിക മന്ത്രി വി.അബ്ദുറഹിമാന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കായിക വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കടുത്ത ചൂട് തുടരുന്നതുവരെ നിയന്ത്രണം നിലനില്‍ക്കും. ഔട്ട്‌ഡോര്‍ ആയി നടത്തുന്ന ടൂര്‍ണമെന്റുകള്‍, കായിക മത്സരങ്ങള്‍ എന്നിവ ഒഴിവാക്കണം. സൂര്യാഘാതം, സൂര്യതപം എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. 
 
ഉച്ചയ്ക്കു 12 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ ഔട്ട്‌ഡോര്‍ ഗെയിമുകളുടെ ഭാഗമായി വെയില്‍ കൊള്ളുമ്പോള്‍ ശരീരം തളരാനും നിര്‍ജലീകരണത്തിനും സാധ്യത കൂടുതലാണ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ ഇവിടങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ ആൾ മുങ്ങി മരിച്ച നിലയിൽ