Select Your Language

Notifications

webdunia
webdunia
webdunia
webdunia

Driving Test: ഡ്രൈവിങ് ടെസ്റ്റിന് ഇനി കമ്പികള്‍ ഇല്ല; പരിഷ്‌കാരം മേയ് ഒന്നുമുതല്‍

ഇനിമുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍

Driving Test

രേണുക വേണു

, ചൊവ്വ, 20 ഫെബ്രുവരി 2024 (08:30 IST)
Driving Test: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നു മുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പിലാക്കും. കമ്പികള്‍ക്കിടയിലൂടെ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനിമുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍. 
 
ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ ഉയര്‍ന്ന സാമ്പത്തികശേഷി പിതാവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്നതിന് തടസ്സമല്ലെന്ന് ഹൈക്കോടതി