Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇനി മുതല്‍ വിവരാവകാശം കേരള ബാങ്കിനും ബാധകം

Right To Information

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 ഓഗസ്റ്റ് 2024 (19:56 IST)
ഇനി മുതല്‍ വിവരാവകാശം  കേരള ബാങ്കിനും ബാധകം.  സംസ്ഥാന വിവരാവകാശ കമ്മിഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകള്‍ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. വായ്പ എടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് വസ്തു വകകള്‍ ജപ്തിചെയ്തതും കൊല്ലം ശൂരനാട് അജിഭവനില്‍ എസ്. അജികുമാറിന്റെ മകളും രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയുമായ അഭിരാമി (19) ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് കേരളാ ബാങ്ക് മറച്ചു വച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 രൂപയിൽ താഴെ വിലയുള്ള ഫോൺ, വിപണിയിൽ ട്രെൻഡിങ്ങായി ജിയോ ഭാരത്