ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു ജോണ്‍ ബ്രിട്ടാസേ…? പൊട്ടിത്തെറിച്ച് റിമാ കല്ലിങ്കല്‍
ജോണ്‍ ബ്രിട്ടാസേ…രാജിവച്ചു പുറത്ത് പോകൂ…പൊട്ടിത്തെറിച്ച് റിമാകല്ലിങ്കല്‍
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നടിയെ അപമാനിച്ച് സിപിഎം ചാനലായ കൈരളിയും പിപ്പിളും. സംഭവം വാര്‍ത്തയായതുമുതല്‍ തുടര്‍ച്ചയായി നടിയെ അപമാനിക്കുന്ന തരത്തിലാണ് കൈരളി ഈ വിഷയം കൈകാര്യം ചെയ്തത്. പൊലീസിന് നല്‍കിയ മൊഴിയെന്ന് പേരിലും അന്വേഷണത്തിന്റെ പേരിലുമാണ് കൈരളി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്.
സുനിയും നടിയും തമ്മില്‍….എന്ന തലക്കെട്ടിലാണ് വ്യാജ വാര്‍ത്ത കൈരളിയും പീപ്പിള്‍ ചാനലും പുറത്ത് വിട്ടത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി റിമാ കല്ലിങ്കല്‍ രംഗത്തെത്തി. ചാനലില്‍ നടക്കുന്നതെന്താണെന്ന് അറിയുന്നില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസെ നിങ്ങള്‍ രാജിവെക്കുന്നതാണ് നല്ലതെന്നും ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നുവെന്നും റിമ ചോദിക്കുന്നു.
ജോണ്‍ബ്രിട്ടാസിനെതിരെ റിമാകല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ പ്രതിഷേധിച്ചതോടെ നിരവധി പേര്‍ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
റിമാകല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: