വേഷം സ്ത്രീയുടേത്, പാസ്പോർട്ടിൽ പക്ഷേ പുരുഷൻ; റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റിനെ ദുബായിൽ നിന്നു തിരിച്ചയച്ചു
ട്രാൻസ്‌ജെൻഡർ ആയത് നിത്യയ്ക്ക് വിനയായി
ടാൻസ്‌ജെൻഡർ ആയ കാരണത്താൽ നടി റിമി ടോമിയുടെ മേക്കപ്പ് ആസർട്ടിസ്റ്റിനെ ദുബായ് എയർപോർട്ടിൽ തടഞ്ഞുവെയ്ക്കുകയും അടുത്ത ഫ്ലൈറ്റിനു നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അസം സ്വദേശിയായ നിത്യ ബര്‍ദലോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
റിമിക്കൊപ്പം വിദേശ സ്റ്റേജ് ഷോകള്‍ക്കും ടിവി പരിപാടികള്‍ക്കുമെല്ലാം നിത്യ പോകാറുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. സാധാരണ പോലെ തന്നെ സ്ത്രീ വേഷം ധരിച്ചായിരുന്നു റിമിക്കൊപ്പം നിത്യ എത്തിയത്. നിത്യയുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത് പുരുഷന്‍ എന്നായിരുന്നു.
വേഷവും പാസ്‌പോര്‍ട്ടിലെ ലിംഗത്തിന്റെ കോളവും വ്യത്യാസമായത് വിമാനത്താവളത്തിലെ അധികൃതർക്ക് പിടിച്ചില്ല. താൻ ട്രാൻസ്‌ജെൻഡർ ആണെന്ന് പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ നിന്നില്ല. വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നിത്യയെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
പുരോഗമനം പ്രസംഗിക്കുമ്പോഴും ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുകയാണ് ഇപ്പോഴത്തെ തലമുറ. ട്രാന്‍സ്‌ജെന്‍ഡറുകളെ പൊതുസമൂഹത്തിന്റെ ഭാഗമാകാൻ ബാക്കിയുള്ളവർ സമ്മതിക്കുന്നില്ലെന്നതാണ് സത്യം.