ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി; കാരണം കേട്ടാല്‍ ഞെട്ടും !

ഉപ്പും മുളകും സീരിയലില്‍ നിന്ന് 'മുടിയനായ' പുത്രന്‍ പുറത്തായി ?

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (12:32 IST)
മലയാള ടെലിവിഷന്‍ ചാനലില്‍ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിപാടിയാണ്  ‘ഉപ്പും മുളകും’. ഒരാളും വെറുക്കാത്ത സീരിയല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മലയാളികള്‍ ഉപ്പും മുളകും എന്നാകും പറയുക. എന്നാല്‍ ഇപ്പോഴിതാ, ‘ഉപ്പും മുളകും’ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പുതിയ ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. പരമ്പരയിലെ  കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാള്‍ പിന്മാറുന്നുവെന്നാണത്.
 
സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണികൃഷ്ണനാണ് പരമ്പര സംവിധാനം ചെയ്യുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നാനൂറിലധികം എപ്പിസോഡുകളിലൂടെ ഇപ്പോഴും മുന്നില്‍ നില്‍ക്കുകയാണ് ‘ഉപ്പും മുളകും’. കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം.
 
പരമ്പരയില്‍ നിന്ന് എസ് പി ശ്രീകുമാര്‍ ഉള്‍പ്പടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇപ്പോഴിതാ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകന്‍ മുടിയന്‍ വിഷ്ണു  സീരിയലില്‍ നിന്ന് പുറത്ത് പോകുന്നായി വാര്‍ത്തകള്‍. 
 
അഭിനയത്തിനപ്പുറം നല്ലൊരു ഡാന്‍സറാണ് വിഷ്ണു എന്ന ഋഷി. കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ധാരാളം ഡാന്‍സ് ഷോകള്‍ ഋഷി നടത്തുന്നുണ്ട്. ഋഷി തന്റെ ഡാന്‍സ് ടീമിനൊപ്പം ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുകയാണ്. അത് കൊണ്ടാണ് ‘ഉപ്പും മുളകും’ എന്ന പരമ്പരയില്‍ നിന്ന് പുറത്തു പോകുന്നതെന്നാണ് വിവരം.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments