പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; ഹലോ... ഹലോ, ഈ മെസേജ് മാത്രം മതി നിങ്ങള്‍ അഴിക്കുള്ളിലാകാന്‍
സിംഗിന്റെ ‘ഹലോ’ പരാമര്‍ശത്തില്‍ പൂവലന്മാരുടെ ഉറക്കം പോയി; ഈ മെസേജ് നിങ്ങളെ അഴിക്കുള്ളിലാക്കും
പെണ്‍കുട്ടികെള്‍ 14 സെക്കന്റ് നേരം നോക്കിയാല്‍ മാത്രമല്ല, ഹലോ എന്ന് തുടര്‍ച്ചയായി മെസേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ്.
സ്ത്രീകളെ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ അപമാനിക്കാന്‍ ശ്രമിച്ചാലും പരാതി നല്‍കാമെന്നും ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുന്നതിനിടെ എക്‍സൈസ് കമ്മിഷ്‌ണര്‍ വ്യക്തമാക്കി.
14 സെക്കന്റ് സ്ത്രീകളെ തുടര്‍ച്ചയായി നോക്കിയാല്‍ കേസെടുക്കാവുന്നതു പോലെ തുടര്‍ച്ചയായി ഹലോ എന്ന് മെസേജ് അയക്കുന്നവര്‍ക്കെതിരെയും കേസെടുക്കാം. പരാതികള്‍ ലഭിക്കാത്തതിനാലാണ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യാതെ പോകുന്നത്. എട്ടു പേര്‍ മാത്രമാണ് 14 സെക്കന്റ് നോക്കിയെന്ന് വ്യക്തമാക്കി പരാതി നല്‍കിയത്. സ്വയം രക്ഷയ്‌ക്കായി പെണ്‍കുട്ടികള്‍ കായിക മുറകള്‍ പഠിക്കുന്നത് നല്ലതാണെന്നും സിംഗ് പറഞ്ഞു.
14 സെക്കന്റ് തുടര്‍ച്ചയായി ഒരാള്‍ സ്ത്രീയെ നോക്കിയാല്‍ പരാതിപ്പെടാമെന്ന് താന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെ ബഹളമായിരുന്നു. സ്‌ത്രീകള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ പ്രയോജനപ്പെടുത്തുന്നില്ല.