Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ശവമാണ് ഈ കഴുകന്‍മാര്‍ക്ക് ഇനി തിന്നാന്‍ വേണ്ടതെങ്കില്‍ അത് നല്‍കാം; ഈ കേസ് തേഞ്ഞുമാഞ്ഞ് പോകാതെ നിങ്ങൾ നോക്കണം: മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം തേഞ്ഞുമാഞ്ഞ് പോകുകയാണെന്ന്‍ താന്‍ സംശയിക്കുന്നെയെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

chalakkudi
ചാലക്കുടി , തിങ്കള്‍, 4 ജൂലൈ 2016 (15:12 IST)
കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം തേഞ്ഞുമാഞ്ഞ് പോകുകയാണെന്ന്‍ താന്‍ സംശയിക്കുന്നെയെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ഈ കേസ് ഒരു കാരണവശാലും തേഞ്ഞുമാഞ്ഞ് പോകാന്‍ അനുവധിക്കരുത്. കേസ് സിബിഐയ്ക്ക് വിടുമെന്ന ഘട്ടം വന്നതു മുതല്‍ ചിലര്‍ക്ക് പേടി തുടങ്ങിയിട്ടുണ്ട്. ഈ അന്വേഷണത്തിലൂടെയുള്ള തന്റെ യാത്രയില്‍ താന്‍ ഇല്ലാതായാല്‍ കൂടി ഈ കേസ് തേഞ്ഞുമാഞ്ഞ് പോകാതെ നിങ്ങള്‍ നോക്കണമെന്നും രാമകൃഷ്ണന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 
 
കലാഭവൻ മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സ്നേഹിക്കുന്ന പ്രിയ സ്നേഹിതരെ .... ഒരു ചാനലിൽ ഞങ്ങളുടെ കുടുംബക്കാരെയും എന്നെയും കുറിച്ചുള്ള പരാമർശങ്ങൾ നിങ്ങൾ കണ്ടു കാണുമല്ലോ. കേസ് സി.ബി.ഐയ്ക്ക് വിടും എന്ന് കണ്ടപ്പോൾ തുടങ്ങിയതാണ് ഇവരുടെ സംഭ്രമങ്ങൾ. ഞങ്ങളെ മാനസികമായി പീഢിപ്പിച്ചു കൊണ്ട് കേസിൽ നിന്നും പിന്മാറാൻ വേണ്ടി ഇല്ലായ്മകൾ പറഞ്ഞു കൊണ്ട് കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കയാണ് ഇക്കൂട്ടർ. സ്വന്തം ചെട്ടന്റെ മരണകാരണം അന്വേഷിച്ചിറങ്ങിയ അനിയനും കുടുംബത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ദുരാവസ്ഥ ഇനിയും തുടർന്ന് കൊണ്ടിരിരുന്ന സഹാചര്യത്തിൽ ഈ കഴുകൻമാർക്ക് കൊത്തി തിന്നാൻ എന്റെ ശവമാണ് വേണ്ടത് എങ്കിൽ ഞാൻ അതും കൊടുക്കാം .... മതിയാവോളം ഭക്ഷിക്കട്ടെ ഈ അന്വേഷണത്തിലൂടെയുള്ള എന്റെ യാത്രയിൽ ഞാൻ ഇല്ലാതായാൽ ക്കൂടി ഈ കേസ് തേഞ്ഞ് മഞ്ഞ് പോകതെ നിങ്ങൾ നോക്കണം.. സത്യം ജയിക്കണം
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രിംകോടതി വിധിയില്‍ സന്തോഷം: കുഞ്ഞാലിക്കുട്ടി