Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

2019ൽ സംസ്ഥാനത്ത് 41,253 റോഡ് അപകടങ്ങൾ, മരണം 4,408

റോഡപകടങ്ങൾ

അഭിറാം മനോഹർ

, തിങ്കള്‍, 10 ഫെബ്രുവരി 2020 (17:56 IST)
2019ൽ റോഡപകടങ്ങളും അതിനെ തുടർന്നുണ്ടായ മരണങ്ങളും കഴിഞ്ഞ വർഷത്തിനേക്കാൾ വർദ്ധിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. 2018ൽ 40,999 റോഡപകടങ്ങളിൽ നിന്നായി 4333 പേർക്കാണ് ജീവൻ നഷ്ടമായതെങ്കിൽ 2019ൽ ഇത് 41,253 അപകടങ്ങളായും 4,408 മരണങ്ങളുമായി വർദ്ധിച്ചെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
 
2019ൽ നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 2,76,584 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 33,80,72125 രൂപ പിഴയിനത്തിൽ ഈടാക്കിയെന്നും വിവിധ ട്രാഫിക് നിയമലംഘനങ്ങളിൽ പെട്ട 28,020 പേരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ചൈനയിൽ ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ, മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലോകാരോഗ്യ സംഘടന