Publish Date: Fri, 24 Nov 2023 (10:00 IST)
Updated Date: Fri, 24 Nov 2023 (10:06 IST)
ചട്ടലംഘനത്തെ തുടര്‍ന്ന് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘിച്ചുവെന്ന് ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. രാത്രി 2 മണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്.
ഇത് രണ്ടാം തവണയാണ് റോബിന്‍ വസ് പിടിച്ചെടുക്കുന്നത്. കോടതി ബസ് പിടിക്കരുതെന്ന് ഇടക്കാല ഉത്തരവ് ഇട്ടിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. അതേസമയം എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസ് നടത്തിപ്പുകാര്‍ ആരോപിച്ചു.