Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാ നിയമങ്ങളും അനുസരിച്ചോളാം'; റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു

മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടയുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു

Robin Bus Service Resumed
, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (08:19 IST)
ഒരു മാസത്തിനു ശേഷം റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂര്‍ക്കാണ് സര്‍വീസ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. 
 
മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടയുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അതിനു ശേഷം സര്‍വീസ് തുടരാന്‍ അനുവദിച്ചു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24 നായിരുന്നു റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. എല്ലാ നിയമങ്ങളും കൃത്യമായി അനുസരിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സര്‍വീസ് പുനഃരാരംഭിക്കാന്‍ റോബിന്‍ ബസിന് അനുമതി ലഭിച്ചത്. 
 
പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റോബിന്‍ ബസ് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്മസ് അടിച്ചുപൊളിച്ച് മലയാളികൾ, 3 ദിവസം കൊണ്ട് ബെവ്കോ വിറ്റത് 154.77 കോടിയുടെ മദ്യം, മുന്നിൽ ചാലക്കുടി