Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:32 IST)
കൊല്ലം: വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. മങ്ങാട് അറുനൂറ്റിമംഗലം റോസ് നഗറിൽ ഷൈജ എന്ന ഇരുപത്തിരണ്ടുകാരിയാണ് പോലീസ് പിടിയിലായത്. തട്ടിപ്പിന് ഇവർക്കൊപ്പം കൂട്ടുനിന്നിരുന്ന ബെല്ലാക്ക് എന്നയാൾ മറ്റൊരു കേസിൽ ഇപ്പോൾ ജയിലിലാണ്.

ഓണക്കാലത്ത് ചാത്തന്നൂർ, മൈലക്കാട് എന്നിവിടങ്ങളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. ചാത്തന്നൂരിലെ ഒരു ധനകാര്യ സ്ഥാപന ഉടമ നൽകിയ പരാതിയിൽ അന്വേഷിക്കവേയാണ് യുവതിയെ പിടികൂടിയത്. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ ആദ്യം തിരിച്ചറിഞ്ഞത്.

സംശയം തോന്നാതിരിക്കാൻ ഇരുവരും ദമ്പതികൾ എന്ന നിലയ്ക്ക് കുട്ടിയെ ആശുപത്രിയിൽ ചികിത്സിക്കാൻ പണം വേണമെന്ന് പറഞ്ഞു കുഞ്ഞിനേയും കൊണ്ടാണ് പണയം വയ്ക്കാൻ എത്തുന്നത്. തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ കാറിൽ ഉണ്ടെന്നും പറഞ്ഞശേഷം ഇടപാടുകൾ നടത്തിയ ശേഷം പണവുമായി ഇവർ മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്