കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് കാബിനറ്റ് പദവി. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിക്കും. റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം. കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ജയരാജിനെ ഡപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അംഗീകരിച്ചില്ല. ഒരു മന്ത്രിസ്ഥാനമേ ഉള്ളൂവെങ്കില്‍ അത് റോഷിക്ക് നല്‍കണമെന്ന് ജയരാജ് നേരത്തെ പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് (ബി)ക്കും മന്ത്രിസ്ഥാനമുണ്ട്. ഗണേഷ് കുമാറായിരിക്കും മന്ത്രി. റോഷിക്ക് ഭക്ഷ്യവകുപ്പും ഗണേഷിന് ഗതാഗതവും നല്‍കാനാണ് സാധ്യത.