Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍എസ്‌പി നേതാവും മുൻ മന്ത്രിയുമായ വിപി രാമകൃഷ്ണപിള്ള അന്തരിച്ചു

വിപി രാമകൃഷ്ണപിള്ള അന്തരിച്ചു

ആര്‍എസ്‌പി നേതാവും മുൻ മന്ത്രിയുമായ വിപി രാമകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം , ചൊവ്വ, 8 നവം‌ബര്‍ 2016 (17:31 IST)
ആര്‍എസ്‌പിയുടെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ വിപി രാമകൃഷ്ണപിള്ള (84) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്ഥാനത്ത് പാ‍ർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച രാമകൃഷ്ണപിള്ള ആര്‍എസ്‌പി മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.

1998–2001 കാലത്ത് ജലവകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ ഒരുമാസമായി വൃക്കരോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ ഏതാനും കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതി കനിഞ്ഞു; പണം നല്‍കാന്‍ അമനുമതി - ഇന്ത്യ ഇംഗ്ലണ്ട് മത്സരം നടക്കുമെന്ന് വ്യക്തമായി