Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘപരിവാറിന്റെ വിനോദം തുടരുന്നു; ദിപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പുതിയ ആക്രമണം

സംഘപരിവാറിന്റെ വിനോദം തുടരുന്നു; ദിപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് ആക്രമണം

RSS
ജമ്മു കശ്‌മീരിലെ കത്തുവയയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട അധ്യാപിക ദിപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം.

പതിവിന് വിപരീതമായി ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം. മോശം കമന്റിനൊപ്പം ഇവരുടെ ഫോണ്‍ നമ്പരും സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

സംഭവത്തില്‍ ദീപാ നിശാന്ത് നിയമ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നിലപാടുകളെ ചോദ്യം ചെയ്‌ത ചോദ്യം ചെയ്‌തു ദീപക് ശങ്കരനാരായണന്‍ ഫേസ്‌ബുക്കിലെഴുതിയ പോസ്‌റ്റ് ദീപാ നിശാന്ത് ഷെയര്‍ ചെയ്‌തതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് എസ് ഐക്ക് വെട്ടേറ്റു