Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ ക‌ലാപത്തിന് ആർഎസ്എസ്-എസ്‌ഡി‌പിഐ ശ്രമമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

കേരളത്തിൽ ക‌ലാപത്തിന് ആർഎസ്എസ്-എസ്‌ഡി‌പിഐ ശ്രമമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (17:28 IST)
കേരളത്തിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ ആർഎസ്എസും എസ്‌ഡി‌പിഐയും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും വർഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ എവിടെ പോയി ഒളിച്ചാലും പിടികൂടാൻ പോലീസിന് കഴിയും. ഒരു കൊലപാതകം നടന്നാൽ എസ്ഡിപിഐക്ക് ആഹ്ളാദമാണ്. സി പി എമ്മിൽ നുഴഞ്ഞു കയറാൻ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാർ എല്ലാം എസ് ഡി പി ഐ അല്ല.  കോടിയേരി പറഞ്ഞു.
 
അതേസമയം കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോൾ വരുന്നത് മുമ്പ് ഉയർന്ന വിവാദങ്ങൾ തന്നെയാണെന്നും ഇതെല്ലാം മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യക്ക് കൊവിഡ് പോസിറ്റീവ്, പൊതുപരിപാടികളില്‍ നിന്ന് പിന്മാറി അഖിലേഷ് യാദവ്