Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരിലെ മൂന്ന് സ്കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടക്കുന്നു, ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം: പി ജയരാജന്‍

കണ്ണൂരിലെ മൂന്ന് സ്‌കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനമെന്ന് ജയരാജന്‍

kannur
കണ്ണൂര്‍ , ഞായര്‍, 25 ഡിസം‌ബര്‍ 2016 (16:34 IST)
കണ്ണൂര്‍ ജില്ലയിലുള്ള മൂന്ന് സ്‌കൂളുകളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, നടുവില്‍ ഹയര്‍സ്സെക്കണ്ടറി സ്കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പ്രാഥമിക ശിക്ഷ വര്‍ഗ്ഗ് എന്ന പേരില്‍ ആയുധ പരിശീലനം നടക്കുന്നതെന്നാണ് ജയരാജന്‍ അറിയിച്ചത്.
 
ഇതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്. സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ് ഇത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആയോധന മുറകളാണ് പരിശീലനത്തിന്റെ ഉള്ളടക്കമെന്ന് വ്യക്തമായ പല തെളിവുകളുമുണ്ട്. എന്നുമാത്രമല്ല സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയാണ് ഈ പരിശീലന വേദികള്‍. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണെന്നും ജയരാജന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യമായ കറൻസികള്‍ അച്ചടിക്കാൻ സാധിക്കുന്നില്ല; പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടര്‍ന്നേക്കും