Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു - ഇവര്‍ സഞ്ചരിച്ച കാർ പിടിച്ചെടുത്തു

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

Rss
കണ്ണൂർ , ഞായര്‍, 14 മെയ് 2017 (10:26 IST)
ആ​ർഎ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏഴ്​ പ്രതികളെ തിരിച്ചറിഞ്ഞു. കൊലനടത്തിയത്​ രാമന്തളി സ്വദേശിയായ റെനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. രാമന്തളി സ്വദേശിയുടെ കാറാണ് കണ്ടെടുത്തത്. ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കൊലപാതക സംഘം ഉപയോഗിച്ച കാർ ആണിതെന്നാണ് കരുതുന്നത്.

പ്രതികളെക്കുറിച്ചും മറ്റുമുള്ള കേസിന്റെ സുപ്രധാന തെളിവുകൾ പൊലീസിനു ലഭിച്ചു.‌ സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.

ബൈ​ക്കി​ൽ കാ​റി​ടി​പ്പി​ച്ച​ശേ​ഷം റോ​ഡ​രി​കി​ൽ വീ​ണ ബി​ജു​വി​നെ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് വെ​ട്ടി​യ​ത്. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സിസി​ടിവി കാ​മ​റ​ക​ളി​ൽ കാ​റി​​​​ന്റെ ദൃ​ശ്യം പ​തി​ഞ്ഞിരുന്നു. ഈ ഏഴു പേരിൽ ഉൾപ്പെട്ടവരല്ല പിടയിലായതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ വീഡിയോ ദൃശ്യം തെറ്റ്, കുമ്മനത്തിന്‍റെ കള്ളപ്രചരണം ഒരു രാഷ്ട്രീയനേതാവിന് ചേര്‍ന്നതല്ല: പി ജയരാജന്‍