Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് സംസ്ഥാന വ്യാപകമായി ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം; മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയില്‍

Rss Protest

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജനുവരി 2022 (08:11 IST)
ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത് വധത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ആര്‍എസ്എസിന്റെ പ്രതിഷേധ പ്രകടനം നടക്കും. അതേസമയം മുഴുവന്‍ പൊലീസുകാരും ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ട്. മതഭീകരതെക്കെതിരെ എന്ന മുദ്രാവാക്യവുമായാണ് പ്രകടനം. ഒരു തരത്തിലും സംഘര്‍ഷം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കരുതെന്ന് ഡിജിപി പ്രത്യേകം നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നു വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം 14 ലക്ഷം കോടി