പാംപ്ലാനി പിതാവ് മനക്കോട്ട കെട്ടേണ്ട, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ റബ്ബറിന്റെ വില എത്രയെന്ന് അറിയുമോ?
കേരളത്തില്‍ ഒരു കിലോ റബ്ബര്‍ ഷീറ്റിന് വില 142 രൂപയാണെങ്കില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ 140 നും 150 നും ഇടയില്‍ തന്നെയാണ് റബ്ബര്‍ വില
റബ്ബറിന്റെ വില 300 രൂപയാക്കി പ്രഖ്യാപിച്ചാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്നും കേരളത്തില്‍ നിന്ന് ഒരു എംപിയെ ബിജെപിക്കായി മലയോര ജനത നല്‍കുമെന്നുമാണ് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞത്. റബ്ബറിന്റെ വില കൂട്ടാന്‍ ബിജെപിക്ക് കഴിയുമെന്നും അങ്ങനെ ചെയ്താല്‍ യാതൊരു മടിയും കൂടാതെ മലയോര മേഖലയിലെ ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും വാദ്ഗാനം ചെയ്യുകയാണ് ജോസഫ് പാംപ്ലാനി.
എന്നാല്‍ ബിജെപിയെ കൊണ്ട് റബ്ബറിന്റെ വില കൂട്ടുന്നത് പാംപ്ലാനി പിതാവ് സ്വപ്‌നം പോലും കാണേണ്ട എന്നാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. കാരണം കേരളം കഴിഞ്ഞാല്‍ കൂടുതല്‍ റബ്ബര്‍ കൃഷി നടക്കുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടകം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അവിടെയൊക്കെ റബ്ബറിന്റെ വില എത്രയാണെന്ന് അറിയുമോ?
കേരളത്തില്‍ ഒരു കിലോ റബ്ബര്‍ ഷീറ്റിന് വില 142 രൂപയാണെങ്കില്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ 140 നും 150 നും ഇടയില്‍ തന്നെയാണ് റബ്ബര്‍ വില. ത്രിപുരയില്‍ ആകട്ടെ 120 നും 140 നും ഇടയിലാണ് റബ്ബറിന് ഇപ്പോള്‍ വില വരുന്നത്. അതായത് ബിജെപി വര്‍ഷങ്ങളായി ഭരിച്ചിട്ടും കേരളത്തിലെ സാഹചര്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല മറ്റ് സംസ്ഥാനങ്ങളിലേയും റബ്ബര്‍ വില. അതിനിടയിലാണ് റബ്ബറിന്റെ വില 300 രൂപയാക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന പ്രതീക്ഷയോടെ പാംപ്ലാനി പിതാവ് മനക്കോട്ട കെട്ടുന്നത്.