Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റാരോ അവരെ ചതിച്ചെന്ന് ആദ്യം കരുതി എന്നാൽ ന്യായീകരണം കേട്ടപ്പോൾ ഞെട്ടി: എസ് കലേഷ്

മറ്റാരോ അവരെ ചതിച്ചെന്ന് ആദ്യം കരുതി എന്നാൽ ന്യായീകരണം കേട്ടപ്പോൾ ഞെട്ടി: എസ് കലേഷ്

മറ്റാരോ അവരെ ചതിച്ചെന്ന് ആദ്യം കരുതി എന്നാൽ ന്യായീകരണം കേട്ടപ്പോൾ ഞെട്ടി: എസ് കലേഷ്
, വെള്ളി, 30 നവം‌ബര്‍ 2018 (14:30 IST)
കവിതാ മോഷണ വിവാദത്തിൽ ദീപ നിശാന്തിന്റെ മറുപടിയെ തള്ളി യുവ കവി എസ് കലേഷ്. താൻ കവിത മോഷ്‌ടിച്ചതല്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വ്യക്തമാക്കുമെന്നും അത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ആയിരുന്നു ദീപ പറഞ്ഞത്. 
 
'ദീപാ നിശാന്തിന്‍റെ പേരില്‍ മറ്റാരെങ്കിലും തന്‍റെ കവിത പ്രസിദ്ധീകരിച്ചു എന്നാണ് ആദ്യം കരുതിയത്, അങ്ങനയല്ല എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി'- കലേഷ് പറഞ്ഞു.
 
2011 മാര്‍ച്ച് നാലിനാണ് കവിത പൂര്‍ണമായി എഴുതിക്കഴിഞ്ഞത്. ആഴ്ചപ്പതിപ്പുകളില്‍ പ്രസിദ്ധീകരിക്കുകയും റേഡിയോയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്ത കവിതയാണ് 'അങ്ങനെയിരിക്കേ’ എന്ന പേരിൽ അവരുടേതാക്കിയത്'- കലേഷ് പറഞ്ഞു.
 
അതേസമയം, ഇതിനെല്ലാം പിന്നിൽ തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ ഉണ്ടെന്ന് ദീപ നിശാന്ത് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല, ഇതിനെല്ലാം പിന്നിൽ വ്യക്തിപരമായ കാര്യങ്ങൾ': പ്രതികരണവുമായി ദീപ നിശാന്ത്