Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമരകം സന്ദർശനത്തിനിടെ വീണ് നടൻ വിജയുടെ പിതാവിന് പരുക്ക്

വിജയിയുടെ പിതാവ് കോട്ടയത്തെ ആശുപത്രിയില്‍; വിജയ് ആശുപത്രിയില്‍ എത്തിച്ചേരുമെന്ന് സൂചന

കുമരകം സന്ദർശനത്തിനിടെ വീണ് നടൻ വിജയുടെ പിതാവിന് പരുക്ക്
കോട്ടയം , ബുധന്‍, 24 ഓഗസ്റ്റ് 2016 (13:12 IST)
തമിഴ്‌നടന്‍ വിജയിയുടെ പിതാവും സംവിധായകനായ എസ് എ ചന്ദ്രശേഖര്‍ കുഴഞ്ഞു വീണ് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം കുമരകത്തെ റിസോർട്ടിലെ ശുചിമുറിയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചന്ദ്രശേഖരന്റെ തലയ്‌ക്കും നട്ടെല്ലിനുമാണ് പരുക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും രക്‍തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാന്‍ കാരണമായതെന്ന് ഡോക്‍ടര്‍മാര്‍ പറഞ്ഞു.  

കഴിഞ്ഞ ദിവസമാണു ചന്ദ്രശേഖരനും വിജയിയുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കുമരകത്ത് സന്ദർശനത്തിനായി എത്തിയത്. കുമരകത്തെ വിവിധ സ്‌ഥലങ്ങളിൽ സംഘം സന്ദർശനം തുടരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 70 ഓളം സിനിമകൾ സംവിധാനം ചെയ്ത ആളാണ് ചന്ദ്രശേഖരൻ. കർണാടക സംഗീതജ്‌ഞ ശോഭയാണ് വിജയിയുടെ മാതാവ്. അതേസമയം, വിജയ് ആശുപത്രിയില്‍ എത്തിച്ചേരുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ല; സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ്