കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട 15 നു തുറക്കും
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ജൂലൈ 15 നു വൈകിട്ട് തുറക്കും
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ജൂലൈ 15 നു വൈകിട്ട് തുറക്കും. കര്‍ക്കിടകം ഒന്ന് ഞായറാഴ്ച മുതല്‍ 5 ദിവസങ്ങളിലും പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും.
ജൂലൈ 20 ബുധനാഴ്ച നടയടയ്ക്കും. പിന്നീട് നിറപുത്തരി ഉത്സവത്തിനായി ശബരീശ നട വീണ്ടും ഓഗസ്റ്റ് 7 നു വൈകിട്ട് തുറക്കും. ഓഗസ്റ്റ് 8 നാണ് നിറപുത്തരി. അന്നു വൈകുന്നേരം തന്നെ നട അടയ്ക്കുകയും ചെയ്യും.