പ്രളയക്കെടുതി; ശബരിമലയിൽ നൂറ് കോടിയുടെ നാശനഷ്‌ടം
പ്രളയക്കെടുതി; ശബരിമലയിൽ നൂറ് കോടിയുടെ നാശനഷ്‌ടം
പ്രളയം ശബരിമലയിൽ വരുത്തിയത് നൂറുകോടിയുടെ നഷ്‌ടം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു പ്രളയത്തിൽ ഇരുനൂറു കോടിയുടെ നഷ്ടമുണ്ടായെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ. ഡം തുറന്നതിൽ വീഴ്‌ചയുണ്ടെങ്കിൽ അക്കാര്യം പിന്നീട് ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
പ്രളയത്തിൽ ശബരിമലയിൽ വൻനഷ്‌ടങ്ങളാണ് ഉണ്ടായത്. നടപന്തൽ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ പുർണമായും തകർരുകയും ചെയ്‌തു. പമ്പ വഴിമാറിയൊഴുകുകയും ചെയ്‌തു. അപകടസാധ്യതയുള്ളതിനാൽ ഭക്തർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമലയിലേക്ക് പ്രവേശനമില്ല.
ഇതിന്റെയെല്ലാം പുനർനിർമ്മാണമാണ് ഇപ്പോഴത്തെ കാര്യം. പമ്പയുടെ പുനർനിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹായം വേണമെന്നും പത്മകുമാർ പറഞ്ഞു.